Latest NewsIndiaNews

ചിലര്‍ ഇപ്പോഴും 2014ല്‍ തന്നെ കുടുങ്ങി കിടക്കുന്നു, തെരഞ്ഞെടുപ്പുകള്‍ തോറ്റിട്ടും കോണ്‍ഗ്രസിന് മാറ്റമില്ല:പ്രധാനമന്ത്രി

ഡൽഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഇപ്പോഴും 2014ല്‍ തന്നെ കുടുങ്ങി കിടക്കുകയാണെന്നും എത്ര തെരഞ്ഞെടുപ്പുകള്‍ തോറ്റിട്ടും കോണ്‍ഗ്രസിന്റെ അഹങ്കാരത്തില്‍ മാത്രം മാറ്റമില്ലെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ പരിധിയും ലംഘിച്ച്‌ കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും ഒരു പൗരന്‍ പോലും പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ പിടിവാശിയാണ് ഇതിന് കാരണമെന്നും മോദി വ്യക്തമാക്കി.

‘ഇന്ന് രാജ്യത്തെ പാവപ്പെട്ട ജനതയ്ക്ക് ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നുണ്ട്. വീടുകളും ശൗചാലയങ്ങളും ലഭിക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചിലരുടെ മനസ്സ് ഇപ്പോഴും 2014ല്‍ തങ്ങി നില്‍ക്കുകയാണ്. എത്ര തെരഞ്ഞെടുപ്പുകള്‍ തോറ്റിട്ടും കോണ്‍ഗ്രസിന്റെ അഹങ്കാരത്തില്‍ മാത്രം മാറ്റമില്ല. നാഗാലാന്‍ഡില്‍ 24 വര്‍ഷം മുമ്പ് നിങ്ങള്‍ ജയിച്ചു, ഒഡീഷ 27 വര്‍ഷം മുമ്പ് നിങ്ങളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഗോവയും ത്രിപുരയും ബംഗാളിലും നിങ്ങളായിരുന്നു ജയിച്ചത്. തെലങ്കാന നിലവില്‍ വന്നതിന്റെ ക്രെഡിറ്റ് നിങ്ങളെടുത്തു. പക്ഷേ ജനങ്ങള്‍ നിങ്ങളെ അംഗീകരിക്കുന്നില്ല’. മോദി വ്യക്തമാക്കി.

ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണം: ലക്ഷ്മിപ്രിയ
‘കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് ജനങ്ങള്‍ ലോക്ക്ഡൗൺ നിര്‍ദേശങ്ങള്‍ നല്ല രീതിയില്‍ പാലിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സമയം കോണ്‍ഗ്രസ് മുംബൈ സ്‌റ്റേഷനിലെ ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. അതിഥി തൊഴിലാളികളെ ഭയപ്പാടിലേക്കും, പ്രതിസന്ധിയിലേക്കും നയിച്ചത് കോണ്‍ഗ്രസാണ്. കോവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചു. കോണ്‍ഗ്രസ് അടുത്ത നൂറ് കൊല്ലത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് മനസ് പാകപ്പെടുത്തി കഴിഞ്ഞു. ഞാനും എന്റേതായ തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു.’ മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button