ബീജിങ്: ജമ്മുകാശ്മീരിൽ ഇന്ത്യ നടത്തുന്ന ഏകപക്ഷീയമായ ഇടപെടലുകളുടെ എതിർക്കുമെന്ന് ചൈന. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈനീസ് സന്ദർശനവേളയിൽ, ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബീജിംഗ് ഈ പ്രസ്താവന പുറത്തിറക്കിയത്.
ശീതകാല ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സന്ദർശിച്ചത്. ഏകപക്ഷീയമായ ഇടപെടലുകൾ പാടില്ലെന്നും, കൂട്ടർക്കും സമ്മതമായ രീതിയിൽ വേണം പ്രശ്നം പരിഹരിക്കാനെന്നും പറഞ്ഞ ഷീ ജിൻ പിംഗ്,
പാകിസ്ഥാനിലെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ ചൈനയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു.
ഇഴഞ്ഞു നീങ്ങുന്ന പാകിസ്ഥാൻ ചൈന സാമ്പത്തിക ഇടനാഴിയുടെ കാര്യവും ഇരുവരും ചർച്ച ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് പൗരന്മാർക്ക് നേരെ പാകിസ്താനിൽ ഉണ്ടാവുന്ന ആക്രമണങ്ങളിൽ ചൈന എതിർപ്പ് പ്രകടിപ്പിച്ചു.
ഇതിനു മുമ്പ്, കശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും ചേർന്നു നടത്തിയ സംയുക്ത പ്രസ്താവനയെ ഇന്ത്യ രൂക്ഷമായി എതിർത്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രാലയം, ലഡാക് അടങ്ങുന്ന ജമ്മു കശ്മീർ, ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, അത് അങ്ങനെതന്നെ തുടരുമെന്നും ഊന്നിപ്പറഞ്ഞു.
Post Your Comments