
ദില്ലി: ലോകരാജ്യങ്ങളിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്ക ആസ്ഥാനമായ ‘ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിലാണ് മോദി വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 13 ലോകനേതാക്കളുടെ പട്ടികയിൽ 72 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമതെത്തിയത്.
Also read: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിങ്ങനെ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്നിലാക്കിയാണ് മോദി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 41% റേറ്റിംഗുമായി പട്ടികയിൽ ആറാം സ്ഥാനത്തും, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ 41% റേറ്റിംഗുമായി എട്ടാം സ്ഥാനത്തും, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ഒമ്പതാം സ്ഥാനത്തുമാണ്. അതേസമയം, മെക്സിക്കോ പ്രസിഡന്റ് ഒബ്രഡോർ (64%), ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി (57%), ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ (47%), ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് (42%) എന്നിവരും സർവേയിൽ ശ്രദ്ധേയരായി.
Post Your Comments