ജയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുരുഷ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 32 കാരിയായ സ്ത്രീ. പ്രതികള്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും, നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും ഇര ആരോപിച്ചു.
Read Also : ‘കെഎസ്എഫ്ഇ ഒരിക്കലും സാധാരണക്കാരന് ഉപകരിക്കില്ല’ : ദുരനുഭവം പങ്കുവെച്ച് അഭിനേത്രി ലക്ഷ്മിപ്രിയ
രാജസ്ഥാനിലെ ജയ്പൂര്‍ മുനിസിപ്പാലിറ്റിയായ ചോമുവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന സീ ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ആറ് മാസം മുമ്പ് യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു. തുടര്‍ന്ന് പരാതിക്കാരി എട്ടുവയസ്സുള്ള മകനോടൊപ്പം വാടക വീട്ടിലാണ് താമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ രണ്ടിന്, ഭക്ഷണം കഴിക്കാനെന്ന വ്യാജേന ചോമു ബൈപാസിലെ ഒരു ഹോട്ടലിലേക്ക് തന്റെ സഹപ്രവര്ത്തകന് വിളിച്ചതായി യുവതി പരാതിയില്‍ പറയുന്നു. അവിടെ വച്ച് സുഹൃത്ത് മയക്കുമരുന്ന് ചേര്‍ത്ത ചായ തന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും അയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു, യുവതി പറയുന്നു. തുടര്‍ന്ന് പ്രതിയുടെ സുഹൃത്ത് പങ്കജ് നഗറും ഹോട്ടലില്‍ എത്തി. പ്രതിയും കൂട്ടാളികളും തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു.
തന്റെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇരയുടെ മൊഴി.
Post Your Comments