Latest NewsCricketNewsSports

ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം അവരുടെ നിയന്ത്രണത്തിലല്ലാത്ത ഷോട്ടാണിത്: കോഹ്ലിക്ക് ഉപദേശം നൽകി സുനില്‍ ഗവാസ്‌കര്‍

മുംബൈ: അഹമ്മദാബാദില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും മുന്‍ നായകന്‍ വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല. മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. പുള്‍ ഷോട്ടിന് ശ്രമിച്ച കോഹ്‌ലി ടൈമിംഗ് പിഴച്ച് ഡീപ്പില്‍ കെമര്‍ റോച്ചിന്റെ കൈയില്‍ ഒതുങ്ങുകയായിരുന്നു. ഈ അവസരത്തിൽ കോഹ്‌ലിക്ക് വിലയേറിയ ഉപദേശം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

‘ഷോര്‍ട്ട് ബോളുകള്‍ ഒഴിവാക്കാന്‍ കോഹ്‌ലി ആഗ്രഹിക്കുന്നില്ല. ഹുക്ക് ഷോട്ട് കളിക്കാന്‍ എല്ലായ്പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഈ തരത്തില്‍ പുറത്താവേണ്ടി വരും. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും കോഹ്‌ലിക്കെതിരേ അവരുടെ ബോളര്‍മാര്‍ ഇതേ തന്ത്രം തന്നെയാണ് പയറ്റിയത്.’

Read Also:- യുവത്വം നിലനിർത്താൻ സഹായിക്കുന്ന പഴവർഗ്ഗങ്ങൾ!

‘ബൗണ്‍സറുകളെറിഞ്ഞ് കോഹ്‌ലിയെക്കൊണ്ട് പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കാരണം ഷോര്‍ട്ട് ബോളുകളില്‍ ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം അവരുടെ നിയന്ത്രണത്തിലല്ലാത്ത ഷോട്ടാണിത്. ഇത്തരം ഷോട്ടുകളുടെ ഫലം എന്താവുമെന്നു പറയാന്‍ കഴിയില്ല’ ഗവാസ്‌കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button