ആറ്റിങ്ങല്‍: ആക്രിക്കടയില്‍ വന്‍ തീപിടിത്തം. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൂഴിയില്‍ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച രാത്രി ഏഴോടെയാണ് തീപിടിച്ചത്.
സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളില്‍ നിന്നും വൈകുന്നേരം തീയുംപുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
Read Also : ആദ്യരാത്രി കഴിഞ്ഞ് ഭാര്യ വീട്ടില്‍ നിന്നും മുങ്ങി : കൊണ്ടോട്ടി സ്വദേശി കമറുദീൻ ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ
നാട്ടുകാര്‍ ചേർന്ന് തീപടരാത്ത ഭാഗത്തുണ്ടായിരുന്ന സാധനങ്ങള്‍ മാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി. തീപിടിച്ചതിനെ തുടർന്ന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയുടെ വൃദ്ധസദനത്തിലെ അന്തേവാസികളെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി.
ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട് ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള അഞ്ച് യൂണിറ്റെത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Post Your Comments