ErnakulamKeralaNattuvarthaLatest NewsNews

മകളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ദാരുണാന്ത്യം

നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാർലർ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്

ആലുവ: മകളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ടിപ്പര്‍ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മരിച്ചു. നൊച്ചിമയിലെ സാന്ദ്ര ബ്യൂട്ടി പാർലർ ഉടമയും പെരുമ്പടന്ന ഷിബുവിന്റെ ഭാര്യയുമായ അശ്വതിയാണ് (47) മരിച്ചത്. അപകടത്തിൽ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. ആലുവ – പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു സംഭവം. രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തു നിന്നും ആലുവ ഭാഗത്തേക്ക് വരവെയാണ് അപകടമുണ്ടായത്.

Read Also : ദിലീപിന്റെ കാശടിച്ചെടുക്കാനല്ലേടെ നിന്റച്ഛന്റെ ശ്രമം എന്ന് അധ്യാപകൻ മകനെ കളിയാക്കി: പുതിയ പരാതിയുമായി ബാലചന്ദ്രകുമാർ

സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ അശ്വതിയുടെ ദേഹത്ത് ഇടിച്ചിട്ട അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്പില്‍ അംബുജാക്ഷൻറേയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ഓമനയുടേയും മകളാണ് അശ്വതി. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജ് വിദ്യാര്‍ഥിനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button