Latest NewsKeralaNews

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ : വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം.

മൂന്നാഴ്ചയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്തുന്നത്. ചികിത്സക്കായി കഴിഞ്ഞമാസം 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടത്. ചികിത്സയ്‌ക്ക് ശേഷം 29ന് അദ്ദേഹം യുഎഇയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

Read Also  :  ‘ജീവൻ വേണമെങ്കിൽ തരാം, പക്ഷെ ഹിജാബ് ഉപേക്ഷിക്കില്ല’: കോൺഗ്രസ് എം.എൽ.എ കർണീസ് ഫാത്തിമ, കർണാടകയിൽ ഹിജാബ് വിഷയം പുകയുമ്പോൾ

ഒൻപത് ദിവസമാണ് മുഖ്യമന്ത്രി യുഎഇയിൽ ഉണ്ടായിരുന്നത്. ദുബായ് എക്‌സ്‌പോ 2020ലെ കേരള വീക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. യുഎഇ ഭരണാധികാരികൾ, മന്ത്രിമാർ, സ്ഥാപക മേധാവികൾ എന്നിവരുമായെല്ലാം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button