Latest NewsIndiaNews

വാവ സുരേഷിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രത്യേക പൂജ നടത്തി തമിഴ്നാട് തെങ്കാശി പൊലീസ്

തെങ്കാശി ജില്ലയിലെ വണ്ടനല്ലൂ‍ർ പൊലീസ് സ്റ്റേഷനിലെ സ‍ർക്കിൾ ഇൻസ്പെക്ടറും പൊലീസുകാരും പൊതുപ്രവ‍ർത്തകരും ചേർന്നാണ് വാവ സുരേഷിനായി പ്രത്യേക പൂജ നടത്തിയത്.

തെങ്കാശി: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റ ദീർഘായുസ്സിനായി പ്രത്യേക പൂജ നടത്തി തമിഴ്നാട് പൊലീസ്. തെങ്കാശി ജില്ലയിലെ വണ്ടനല്ലൂ‍ർ പൊലീസ് സ്റ്റേഷനിലെ സ‍ർക്കിൾ ഇൻസ്പെക്ടറും പൊലീസുകാരും പൊതുപ്രവ‍ർത്തകരും ചേർന്നാണ് വാവ സുരേഷിനായി പ്രത്യേക പൂജ നടത്തിയത്. ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ വാവ സുരേഷിനായി പൂജ നടത്തിയത്.

Also read: ലോകത്തിന്റെ പ്രാർത്ഥനകൾ തുണച്ചില്ല: മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരൻ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചു

സ‍ർക്കിൾ ഇൻസ്പെക്ട‍ർ കാളിരാജന്‍, സബ് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, വനിത പൊലീസ് ഉദ്യോഗസ്ഥ അന്‍പു സെല്‍വി, ലൂര്‍ദ് മേരി എന്നിവ‍ർക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍, പൊതുപ്രവര്‍ത്തകരായ പളനിവേല്‍ രാജന്‍, ഷണ്‍മുഖവേല്‍, ഈശ്വരന്‍, ശരവണ പെരുമാള്‍, വീരരാജന്‍ എന്നിവരും സമീപവാസികളും പൂജയിൽ പങ്കെടുത്തു.

തമിഴ്നാട്ടിലെ ഒരു വിഭാ​ഗം ജനങ്ങൾ വാവ സുരേഷിന്റെ കടുത്ത ആരാധകരാണ്. വാവ സുരേഷ് പാമ്പുമായി നിൽക്കുന്ന നിരവധി ചിത്രങ്ങളുടെ കട്ടൗട്ടുകൾ ഇവർ ക്ഷേത്രത്തിനോട് ചേ‍ർന്ന് സ്ഥാപിച്ചിരുന്നു.

അതേസമയം, മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും വിഷം പൂർണമായും നീക്കാൻ കഴിഞ്ഞു. വാവ സുരേഷ് ഓർമ്മശക്തിയും സംസാര ശേഷിയും വീണ്ടെടുത്തു. രണ്ട് ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button