
വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും കഴിക്കരുതെന്ന് പഠനം. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പഴയ പ്രിസ്ക്രിപ്ഷന് ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.
മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക. മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.
വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം. പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ. ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. അതിനാൽ പ്രത്യേകം ശ്രദ്ധ വേണം.
Post Your Comments