ഇടുക്കി : മൂന്നാറില്‍ കന്നിമല എസ്റ്റേറ്റില്‍ പുലിയിറങ്ങി. എസ്റ്റേറ്റിലെ തൊഴിലാളികളുടെ നാല് പശുക്കളെ പുലി ആക്രമിച്ച് കൊന്നു. കന്നിമല ലോയര്‍ ഡിവിഷനിലെ കസമുത്തുവിന്റെ പശുക്കളെയാണ് തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
Also Read : സ്ഥാനാർത്ഥികളെക്കുറിച്ച് പാർട്ടിക്കു തന്നെ വിശ്വാസമില്ല, വോട്ടർക്കു വിശ്വാസമുണ്ടാവുന്നത് എങ്ങനെ?: അരുൺകുമാർ
കൊല്ലപ്പെട്ട മൂന്നു പശുക്കളെ എസ്റ്റേറ്റിന്റെ സമീപത്തായാണ് കണ്ടെതെങ്കിലും ഒരു പശുവിനെ കാട്ടിലേക്കുള്ള വഴിയിലാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലാണ് പശുവിനെ കണ്ടെത്തിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് കന്നിമലയില്‍ മാത്രം ഏകദേശം 17പശുക്കളെയാണ് പുലി കൊന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദേശത്ത് പുലിപ്പേടി വര്‍ദ്ധിച്ചുവരുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. 46 പശുക്കള്‍ ഈ രണ്ടുവര്‍ഷ കാലയളവില്‍ കൊല്ലപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ എസ്റ്റേറ്റുകളില്‍ പശുക്കളെ വളര്‍ത്താന്‍ സാധിക്കില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
Post Your Comments