കോട്ടയം: ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമെന്ന് പൊലീസിന്റെ നിഗമനം.
ഭര്‍ത്താവിനെ നിഷ്‌ക്രിയനാക്കി വരുതിയിലാക്കി സ്വത്തുക്കളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആശാ സുരേഷിന്റെ നീക്കത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. സുഹൃത്തുക്കള്‍ മുഖേനയും ഇന്റര്‍നെറ്റില്‍ നിന്നുമാണ് മാരകമായ ആന്റിബയോട്ടിക്കുകളെ സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അറസ്റ്റിലായ യുവതി പൊലീസിനോട് പറഞ്ഞത്.
‘ഞങ്ങള്‍ക്കൊന്നും തരത്തില്ല, എല്ലാം അയാളുടെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും കൊടുക്കും’ എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവ് സതീഷിന് (38) മാനസികരോഗികള്‍ക്ക് നല്‍കുന്ന വീര്യം കൂടിയ മരുന്നു നല്‍കിയ കേസില്‍ അറസ്റ്റിലായ മീനച്ചില്‍ പാലാക്കാട് സതീമന്ദിരം ആശാ സുരേഷി(36)നെ ചോദ്യം ചെയ്തതോടെയാണ് അപായപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെട്ടത്.
Post Your Comments