KeralaLatest NewsNews

‘ഒന്നാം പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമ’: തുറന്നടിച്ച് കെ മുരളീധരന്‍

ന്യൂഡൽഹി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. സ്വപ്‌നയുടെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. എം ശിവശങ്കറിന്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും മുരളീധരൻ കുറ്റപ്പെടുത്തി.

സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  ലോകത്തിന്റെ പ്രാർത്ഥനകൾ തുണച്ചില്ല: മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരൻ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചു

കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. എംപിമാരും പോലും വിദേശ എംബസികളുമായി ബന്ധപ്പെടാൻ പാടില്ലെന്നിരിക്കെ മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്താണ് ബന്ധമെന്നും മുരളീധരൻ ചോദിച്ചു. ലൈഫ്‌ പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്നത് സ്വപ്‌ന തന്നെ പറഞ്ഞില്ലേ. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കർ, അറിയില്ലേ സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതാൻ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാനുള്ള ശ്രമമാണ് ഇതെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button