മസ്‌കത്ത്: രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് വർധിച്ചതായി ഒമാൻ. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു. 2021-ലെ മൂന്നാം പാദത്തിന്റെ അവസാനത്തിലുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 16 ബില്ല്യൺ റിയാൽ കടന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read Also: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ഒമാനിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുള്ളത് യു കെയിൽ നിന്നാണെന്നാണ് 2021-ലെ മൂന്നാം പാദത്തിന്റെ അവസാനത്തിലുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.ഏതാണ്ട് എട്ട് ബില്ല്യൺ റിയാലാണ് ഈ കാലയളവിൽ നിക്ഷേപമായി എത്തിയിരിക്കുന്നത്. എണ്ണ, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് വിദേശ നിക്ഷേപം കൂടുതലായി നടന്നത്. 10.5 ശതമാനത്തിന്റെ വർദ്ധനവാണ് ഈ മേഖലയിലെ നിക്ഷേപത്തിന്റെ തോതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
Read Also: ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? : എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Post Your Comments