തിരുവനന്തപുരം : സ്‌കൂളുകളിൽ ഹിജാബ് ഒഴിവാക്കണം എന്ന കർണാടക സർക്കാരിന്റെ നടപടിയെ വിമർശിച്ചു രശ്മി ആർ നായർ. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ മതം പ്രാക്ട്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട് ഈ അവസരത്തിൽ മുസ്ലീം സമുദായത്തിൽ നിന്നും വരുന്ന മത വിശ്വാസികളായ പെൺകുട്ടികളോട് സ്‌കൂളുകളിൽ ഹിജാബ് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുന്നത് ഫാസിസ്റ്റ് നടപടിയാണെന്ന് രശ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
read also: ‘ഹിജാബ് മദ്രസയിൽ ധരിക്കാനുള്ളതാണ്, ശരിയ നിയമസംഹിത വേണ്ടവർക്ക് പാകിസ്ഥാനിലേക്ക് പോകാം’ : ബിജെപി എംപി
‘മുസ്ലീം സമുദായത്തിൽ നിന്നും വരുന്ന മത വിശ്വാസികളായ പെൺകുട്ടികളോട് സ്‌കൂളുകളിൽ ഹിജാബ് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുന്നത് ഫാസിസ്റ്റ് നടപടിയാണ് . ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ മതം പ്രാക്ട്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട് . ഒരു ജോലി തിരഞ്ഞെടുക്കുന്നത് പോലെയോ ഒരു കടയിൽ കയറി ഭക്ഷണം കഴിക്കുന്നത് പോലെയോ ഒരു ചോയിസ് അല്ല സ്‌കൂൾ വിദ്യാഭ്യാസം അതൊരു അവകാശമാണ് മതം പ്രാക്റ്റിസ് ചെയ്യുന്നു എന്നതുകൊണ്ട് അത് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്’- രശ്മി കുറിച്ചു
Post Your Comments