ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

അറസ്റ്റ്‌ ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട്‌: പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ്‌ ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാൾ പിടിയിൽ. നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട്‌ സ്വദേശി വള്ളിക്കടവ്‌ പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
കോട്ടപ്പറമ്പ്‌ പാർക്ക്‌ റസിഡൻസിക്ക്‌ സമീപം തമിഴ്‌നാട്‌ സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസിൽ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ്‌ ചെയ്യുന്നതിനിടെ സംഘത്തെ വെട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ശ്രീജിത്തിനും രക്ഷപെടാൻ സഹായിച്ച മോഹൻലാൽ എന്ന അഭിഭാഷകനെതിരെയും ടൗൺ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച മാവൂരിൽ വെച്ചാണ്‌ പിടിച്ചത്‌. കസബ, നടക്കാവ്‌, മെഡി. കോളേജ്‌, ചേവായൂർ, മാവൂർ എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ നിരവി കേസുകളുണ്ട്‌. മാന്യമായ വേഷവിധാനത്തിൽ ബസിൽ കയറി യാത്രക്കാരുടെ പണം തട്ടുകയാണ്‌ ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button