Latest NewsIndiaNews

സഹ പ്രവർത്തകരെ ഇല്ലാതാക്കാൻ ദുർമന്ത്രവാദം: കോൺഗ്രസ് നേതാവിനെതിരെ നടപടി

അഹമ്മദാബാദ് : എതിരാളികളായ സഹ പ്രവർത്തകരെ ഇല്ലാതാക്കാൻ ദുർമന്ത്രവാദിനിയെ സമീപിച്ച കോൺഗ്രസ് നേതാവിനെതിരെ നടപടി. അഹമ്മദാബാദിലെ കോൺഗ്രസ് കോർപ്പറേഷൻ കൗൺസിലർ ജമനാബെൻ വഗഡയെയാണ് പാർട്ടിയിൽനിന്ന് താത്കാലികമായി പുറത്താക്കിയത്. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് പുറത്താക്കൽ.

Read Also  :  ‘മുസാഫർ നഗർ കലാപവും, കൈരാനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നതും ജനങ്ങൾ മറന്നിട്ടില്ല’ : ആഞ്ഞടിച്ച് ജെപി നദ്ദ

ദുർമന്ത്രവാദിനിയുമായി ജമനാബെൻ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സോഷ്യൽമീഡിയയിലും പ്രചരിച്ചിരുന്നു. ശബ്ദസന്ദേശത്തിൽ പാർട്ടിയിൽ തന്റെ എതിരാളികളായ എം.എൽ.എ. ശൈലേഷ് പർമാർ, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാൻ പഠാൻ എന്നിവരെ ഇല്ലാതാക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തന്നെ ഇരുത്തണമെന്നും ജമനാബെൻ മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button