KeralaLatest NewsNewsCrime

ചെരുപ്പുതുന്നൽ തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയും മകനും അറസ്റ്റില്‍

കൊച്ചി : ചെരുപ്പുതുന്നൽ തൊഴിലാളിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മയും മകനും അറസ്റ്റിലായി. ആലുവ കോമ്പാറ ചാല പാടത്ത് കരിമുട്ടം വീട്ടിൽ സോളി ബാബു (ഓട്ടോ റാണി 43), മകൻ സാവിയോ ബാബു(23) എന്നിവരാണ് പിടിയിലായത്. സാവിയോ എംസിഎ വിദ്യാര്‍ഥിയാണ്.

എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പ് തുന്നി ജീവിക്കുന്ന ജോയിയേയാണ് സോളിയുടെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ 24-ന് സാവിയോ വെട്ടി പരിക്കേല്‍പ്പിച്ചത്. ബേസ് ബോള്‍ ബാറ്റ് കൊണ്ട് ജോയിയെ അടിച്ചുവീഴ്ത്തി തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. തലയ്ക്കും ദേഹത്തും വെട്ടേറ്റ ജോയി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Also  :  IPL Auction 2022 – പിഎസ്എല്ലിൽ ടീമിനെ ഉപേക്ഷിച്ച് ആന്‍ഡി ഫ്ലവർ ഇന്ത്യയിലേക്ക്

സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിച്ചിരുന്ന സോളി, നാലുമാസം മുമ്പ് ജോയിയുമായി വഴക്കുണ്ടാക്കിയിരുന്നു. ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസില്‍ ജോയിയേയും കൂട്ടുപ്രതി പല്ലന്‍ ബാബുവിനെയും റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജോയി സൗത്തില്‍ ചെരിപ്പ് കുത്തി ജീവിക്കുകയായിരുന്നു. ഇതിനിടെ സോളി മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി.ഇവിടെ വെച്ച് ഒരു
കവര്‍ച്ചക്കേസില്‍ സോളി ജയിലിലായി. എന്നാൽ, കേസിന് പിറകില്‍ ജോയി ആണെന്നാണ് സോളി വിശ്വസിച്ചിരുന്നത്. ഇതോടെ ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നല്‍കി സോളി ക്വട്ടേഷന്‍ നല്‍കിയെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മകനെ കൂട്ടി ആക്രമണം ആസൂത്രണം ചെയ്തത്.

Read Also  :  ലതാ മങ്കേഷ്കർ കുടുംബത്തെ വേട്ടയാടിയ കോൺഗ്രസ് : ചില അറിയാക്കഥകൾ

ഒരു ബൈക്കില്‍ വന്ന ആളാണെന്നും പ്രതിയുടെ പിറകില്‍ കിടന്നിരുന്ന ബാഗില്‍ ബേസ് ബോള്‍ ബാറ്റ് ഉയര്‍ന്ന് നിൽക്കുന്നതായി കണ്ടെന്നും ജോയി പോലീസിനോട് പറഞ്ഞു. തുടർന്ന് ബേസ് ബോള്‍ ബാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് സാവിയോയുടെ ആലുവയിലുള്ള വീട്ടില്‍നിന്ന് വന്നതാണെന്ന് കണ്ടെത്തുന്നത്. ഇതോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button