ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ

മുബൈ : മുബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. നഗരത്തിലെ റോഡുകളുടെയും ഗതാഗത സംവിധാനത്തിന്റെയും അവസ്ഥയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അമൃത ഫഡ്‌നാവിസ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

മുംബയിലെ ഗതാഗതക്കുരുക്ക് കാരണം കുടുംബത്തിനായി സമയം ചെലവഴിക്കാൻ കഴിയാത്തതിനാലാണ് മൂന്ന് ശതമാനം ആളുകൾ വിവാഹ മോചനത്തിലേക്ക് പോയതെന്നാണ് അമൃത ഫഡ്‌നാവിസ് പറഞ്ഞിരുന്നത്. ഈ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തി. “ഇന്നത്തെ ഏറ്റവും മികച്ച യുക്തി” എന്നാണ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button