തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഇനി മുതൽ വൈകിട്ട് വരെയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകള്‍ സാധാരണ നിലയിലേക്ക് മാറ്റുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ടൈം ടേബിള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്.
Also read : മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം.ശിവശങ്കര്‍ സ്വപ്‌ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയത്: വി മുരളീധരന്‍
അന്ന് മുതല്‍ ഫിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെ ആയിരുന്നു ക്ലാസുകള്‍. തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകളില്‍ അധ്യയനം വൈകിട്ട് വരെയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അവസാന വര്‍ഷ പരീക്ഷ കണക്കിലെടുത്ത് പാഠ ഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന ക്ലാസുകള്‍ സാധാരണ രീതിയിലേക്ക് മാറുന്നത്. നിലവിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക.
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ ടൈം ടേബിളും സമയക്രമവും തിങ്കളാഴ്ച്ച തീരുമാനിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments