![](/wp-content/uploads/2022/02/statue-of-equality.jpg)
ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ നിർമിച്ച
രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 216 അടി ഉയരത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.
പതിനൊന്നാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്നു രാമാനുജാചാര്യ സ്വാമി. അദ്ദേഹത്തിന്റെ സഹസ്രാബ്ദി സമാരോഹത്തോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ആശ്രമത്തിലെ 40 ഏക്കർ സ്ഥലത്ത് 54 അടി ഉയരമുള്ള ഭദ്രവേദി എന്ന കെട്ടിടത്തിന് മുകളിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.45-ന് ഹൈദരാബാദിനടുത്ത പഠൻചേരുവിലെ ഇക്രിസാറ്റിൽ പ്രധാനമന്ത്രി എത്തുന്നതായിരിക്കും. വൈകീട്ട് 5-ന് ആശ്രമത്തിൽ എത്തുന്ന അദ്ദേഹം രാജ്യത്തിന് പ്രതിമ സമർപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച രാമാനുജ സഹസ്രാബ്ദി സമാരോഹ് 12 ദിവസം നീണ്ടുനിൽക്കും.
Post Your Comments