Latest NewsKeralaNews

ബാലചന്ദ്രന്‍ ചില്ലറക്കാരനല്ല, ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ബാലചന്ദ്രനെതിരെ യുവതിയുടെ പരാതി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി നല്‍കി കണ്ണൂര്‍ സ്വദേശിനി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് 40കാരിയായ യുവതിയാണ് പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നെ കൊച്ചിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

Read Also : ’24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർധിച്ചു’: കാരണം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

പത്തു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍. 2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍നമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button