ബെംഗളൂരു : കർണാടകയിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
‘മുസ്ലീം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കാവി ഷാളുകൾ ധരിച്ച് വരുന്നവർ നേരത്തെ അങ്ങനെയാണോ കോളജുകളിൽ വന്നിരുന്നത്?. ഇത് രാഷ്ട്രീയ പ്രേരിതമാണ്. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം’ – സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇത്തരം വിഷയങ്ങൾ ഉയർന്നുവരുന്നതെന്നും ഹിജാബ് വിലക്ക് നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : കൊട്ടാരക്കരയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 12കാരി ഗര്‍ഭിണി! 21 കാരൻ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം കർണാടകയിലെ കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞിരുന്നു. ഹിജാബ് ധരിച്ചെത്തിയവരെ കോളജ് പരിസരത്ത് നിന്നും അധികൃതർ ബലം പ്രയോഗിച്ച് പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments