IdukkiNattuvarthaLatest NewsKeralaNews

നടുറോഡിൽ കുത്തിയിരുന്ന് പാട്ട് ആസ്വദിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി, മദ്യപിച്ച് അഴിഞ്ഞാടുന്ന യുവാവ് തലവേദനയാകുമ്പോൾ

വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ റോഡിന് നടുവില്‍ നിന്നു നീക്കിയത്.

ഇടുക്കി: യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടുന്ന യുവാവ് കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഒരു യുവാവ് റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിച്ച് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന യുവാവ് റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്നതോടെ ടൗണിലെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ റോഡിന് നടുവില്‍ നിന്നു നീക്കിയത്.

read also: ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം, ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത് : ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍

എപ്പോഴും മദ്യലഹരിയില്‍ ആയിരിക്കുന്ന ഇയാളെക്കുറിച്ചു പോലീസില്‍ വിവരം അറിയിച്ചാല്‍ അവര്‍ എത്തി സ്ഥലത്ത് നിന്ന് ഇയാളെ മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം അഴിഞ്ഞാട്ടക്കാർക്കെതിരെ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button