News

‘യുഎസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ചൈന വലിയ അപകടം’ : മുന്നറിയിപ്പു നൽകി എഫ്ബിഐ

വാഷിങ്ടൺ: അമേരിക്കയ്ക്കെതിരെ ഉള്ള എക്കാലത്തെയും വലിയ ഭീഷണിയായി ചൈന വളർന്നിരിക്കുകയാണെന്ന് മുന്നറിയിപ്പു നൽകി ആഭ്യന്തര രഹസ്യാന്വേഷണ സംഘടനയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

‘കുറച്ചു കാലമായി ചൈന ഞങ്ങളുടെ നിരീക്ഷണത്തിലാണ്. അമേരിക്കൻ സാങ്കേതിക വിദ്യകളും രഹസ്യങ്ങളും ചോർത്തിയെടുക്കാൻ കഴിഞ്ഞ കുറേക്കാലമായി ചൈന ശ്രമിക്കുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളെക്കാൾ നമ്മളുടെ ആശയങ്ങൾക്കും, ഗവേഷണങ്ങൾക്കും, സമ്പദ്‌വ്യവസ്ഥയ്ക്ക് പോലും ഭീഷണിയായി ചൈന വളർന്നിരിക്കുകയാണ്’ തിങ്കളാഴ്ച, റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നടന്ന ഒരു പ്രസംഗത്തിൽ എഫ്ബിഐ ഡയറക്ടർ പറഞ്ഞു.

അമേരിക്കയിൽ, വളരെ വലുതും ആധുനികവുമായ ഒരു ഹാക്കിങ് ഓപ്പറേഷൻ ചൈന കെട്ടഴിച്ച് വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള അപകടത്തിന്റെ സമ്മിശ്ര രൂപത്തേക്കാൾ വലുതാണ് ചൈനയിൽ നിന്നുമുയരുന്ന ഭീഷണിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ചൈന, അമേരിക്കയുടെ മനസ്സാക്ഷിയെപ്പോലും ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button