ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ പാര്‍ലമെന്റില്‍ നടപടിക്ക് സാധ്യത. പാര്‍ലമെന്റ് ചെയറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ലോക്‌സഭയില്‍ അവര്‍ നടത്തിയ പ്രസംഗം പാര്‍ട്ടിയെ പോലും ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍ മേലുള്ള നന്ദി അറിയിച്ചുള്ള പ്രസംഗമായിരുന്നു മഹുവ നടത്തിയത്. ബിജെപി എംപി രമാദേവിയായിരുന്നു ആ സമയം ലോക്‌സഭാ ചെയര്‍.
എന്നാല്‍ അധ്യക്ഷ തന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തുന്നുവെന്നും, തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു മഹുവയുടെ ആരോപണങ്ങള്‍. പാര്‍ലമെന്റിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി സംസാരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തെ മഹുവ പ്രസംഗത്തില്‍ ഉന്നയിച്ചത്. അനുവദിച്ച സമയം പോലും സംസാരിക്കാനായി തന്നെ അനുവദിച്ചില്ലെന്ന് മഹുവ ആരോപിച്ചിരുന്നു.രമാ ദേവി തന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തുകയും, സമാധാനത്തോടെ സംസാരിക്കാന്‍ പറയുകയും ചെയ്‌തെന്ന് മഹുവ പറഞ്ഞിരുന്നു.
ഇത് പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് നല്ല രീതിയില്‍ അല്ല എടുത്തിരിക്കുന്നത്. മഹുവയുടെ ആരോപണങ്ങള്‍ വില കുറഞ്ഞവയാണെന്ന് തൃണമൂല്‍ വിലയിരുത്തുന്നു. ഇത്തരമൊരു പെരുമാറ്റം മഹുവയില്‍ നിന്നുണ്ടായതില്‍ പാര്‍ട്ടി നിരാശയിലാണ്. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിനാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയുടെ പാര്‍ലമെന്റ് നേതാവ് സൗഗത റോയിക്കാണ് ഏറ്റവും കൂടുതല്‍ സമയം അനുവദിച്ചിരുന്നത്.
Post Your Comments