Latest NewsInternational

‘യുഎസ് ഇന്ത്യക്കൊപ്പം’ : ചൈന സൈനികനെ ഒളിമ്പിക്സ് ദീപശിഖാവാഹകനാക്കിയതിൽ പ്രതിഷേധവുമായി അമേരിക്ക

ന്യൂഡൽഹി: ചൈന ഗാൽവാനിലെ സൈനികനെ ഒളിമ്പിക്സ് ദീപശിഖാവാഹകനാക്കിയതിൽ പ്രതിഷേധവുമായി അമേരിക്കയും. ചൈനയുടെ ഈ നടപടിയിൽ ഇന്ത്യയുടെ പ്രതിഷേധം ന്യായമാണെന്നും, അതിനെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

ചൈനീസ് ഒളിമ്പിക്സിന് ദീപശിക വഹിക്കാൻ ഗാൽവാൻ അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ സൈനികനെ തിരഞ്ഞെടുത്തത് യുഎസ് വിമർശിച്ചു. ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങളുടെ കാര്യത്തിൽ, യുഎസ് എപ്പോഴും നയതന്ത്രപരമായ ചർച്ചകൾ ഒപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവ് നെഡ് പ്രസ് വ്യക്തമാക്കി. നേരത്തെ രണ്ട് അമേരിക്കൻ സെനറ്റർമാരും ചൈനയുടെ പ്രകോപനപരമായ ഈ നടപടിയ്ക്കെതിരെ രംഗത്തു വന്നിരുന്നു.

‘അയൽരാജ്യക്കാരെ പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള ചൈനയുടെ പ്രവർത്തികൾക്കെതിരെ അമേരിക്ക മുൻപും ശബ്ദമുയർത്തിയിട്ടുണ്ട്. ഇപ്രാവശ്യവും ഞങ്ങൾ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നു. ഇൻഡോ പസഫിക് മേഖലയിലെ മൂല്യങ്ങളും സുരക്ഷയും സമാധാനവും നിലനിർത്താൻ ഞങ്ങൾ എന്നും അവർക്കൊപ്പം ഉണ്ടാകും’ നെഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button