ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് യോഗി ഖോരഖ്പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആദ്യമായാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുമ്പ് അഞ്ച് തവണയും അദ്ദേഹം ഖോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ പാര്ലമെന്റിലേയ്ക്കാണ് മത്സരിച്ചത്.
Read Also : ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: യുവാവ് അറസ്റ്റിലായതിന് പിന്നാലെ കാണാതായി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി യോഗി ആദിത്യനാഥ് ഖോരഖ്നാഥ് ക്ഷേത്രത്തില്‍ രുദ്രാഭിഷേകവും ഹവന് പൂജയും നടത്തി.
2017 ലെ 403അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റുകള്‍ നേടി ഉജ്വല വിജയം കൈവരിച്ചിരുന്നു. ഇത് ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍
Post Your Comments