Latest NewsKeralaNews

‘പഠിച്ചില്ല’: കൊല്ലത്ത് നാലാം ക്ലാസുകാരിയെ നഗ്നയാക്കി നിർത്തി ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

കൊല്ലം : പാഠഭാഗങ്ങൾ പഠിച്ചില്ലെന്ന കാരണത്താൽ പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ പിന്‍കാലും തുടയും ചൂരലു കൊണ്ട് അടിച്ച് പൊട്ടിച്ചു. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി.

അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ കാലുകൾ രക്തം കല്ലിച്ച് കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റ് കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നു. ഇക്കാര്യങ്ങൾ വീട്ടില്‍ പറയരുതെന്ന് ഭീഷണിയുമുണ്ടായിരുന്നതായും കുട്ടി വെളിപ്പെടുത്തി.

Read Also  :  കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത

കഴിഞ്ഞ കുറച്ച് ദിവസമായി ട്യൂഷന് പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്‍റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് ഇവർക്കെതിരെ മാതാപിതാക്കള്‍ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button