മോസ്കോ: തായ്വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി റഷ്യ കാണുന്നില്ലെന്ന പ്രഖ്യാപനവുമായി ഭരണകൂടം. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അഭിവാജ്യമായ ഒരു ഭാഗം മാത്രമാണ് തങ്ങളെ സംബന്ധിച്ചിടത്തോളം തായ്വാൻ എന്ന് അസന്ദിഗ്ധമായി റഷ്യ പ്രഖ്യാപിച്ചു.
‘ചൈനയുടെ ‘ഏകീകൃത ചൈന’ എന്ന നയം റഷ്യൻ ഭരണകൂടം പൂർണമായി അംഗീകരിക്കുന്നുവെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറയുകയാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം തായ്വാൻ ഒരു സ്വതന്ത്ര രാഷ്ട്രമല്ല, മറിച്ച് ചൈനീസ് റിപ്പബ്ലിക്കിന്റെ ഒരു ഭാഗം മാത്രമാണ്. തായ്വാൻ യാതൊരു തരത്തിലുള്ള സ്വാതന്ത്ര വാദങ്ങളും പ്രവർത്തനങ്ങളും റഷ്യ അംഗീകരിക്കുന്നില്ല’ ഔദ്യോഗികമായി പുറത്തിറക്കിയ പ്രഖ്യാപനത്തിൽ റഷ്യ പറയുന്നു.
റഷ്യയുടെ ഈ ഔദ്യോഗിക പ്രസ്താവന ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഏകീകൃത ചൈന എന്ന സങ്കൽപത്തിന്റെ ഭാഗമായി തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ, ഇതിനെ തായ്വാൻ നഖശിഖാന്തം എതിർക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തായ്വാന് ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞിട്ട് ദശാബ്ദങ്ങളായി. എങ്കിലും, ചൈന ഇപ്പോഴും അത് തങ്ങളുടെ അധികാര പരിധിയാണെന്നാണ് അവകാശപ്പെടുന്നത്. ആദ്യമായാണ് റഷ്യ പോലെ ശക്തമായൊരു രാഷ്ട്രം ചൈനയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്.
Post Your Comments