ThiruvananthapuramNattuvarthaLatest NewsKeralaNews

കാസർകോഡ് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം : നാട്ടുകാർ ഭീതിയിൽ

കാസർകോഡ്: ദേലംപാടിയിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കേരള കർണാടക അതിർത്തിയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ജനവാസ മേഖലയായ ബെള്ളിപ്പാടിയിലാണ് വാഹന യാത്രക്കാർ പുലിയെ കണ്ടത്.
ബുധനാഴ്ച രാത്രി മാപ്പിളടുക്കയിൽ ഉറൂസിന് പോവുകയായിരുന്ന നാട്ടുകാരുടെ വാഹനത്തിന് മുന്നിലാണ് പുലിയെ കണ്ടത്.

Also Read : കെണിയിൽ അകപ്പെട്ട പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ പ്രദേശവാസിയുടെ ശ്രമം, പിന്നീട് നടന്നത്: വീഡിയോ

ഇവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പുലിയുടെ ദൃശ്യങ്ങളുൾപ്പെടെ പ്രദേശവാസികൾ ഭീതിയിലാണ്.വനം വകുപ്പ് പുലിയെ പിടികൂടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ പ്രദേശത്ത് നിന്ന് നിരവധി വളർത്തുമൃഗങ്ങളെ കാണാതായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുദ്യോഗസ്ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button