Latest NewsNewsIndia

മോദിയും യോഗിയും രാമലക്ഷ്മണന്മാര്‍ : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം

അമിത് ഷായുടെ ചാണക്യബുദ്ധിയില്‍ യുപിയില്‍ വീണ്ടും താമര വിരിയും

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖോരഖ്പൂരില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ. നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയും ബിജെപിയും വിജയിക്കുമെന്നും ട്രാന്‍സ്ജന്‍ഡേഴ്‌സ് വിഭാഗം പറയുന്നു.

Read Also : താൻ ഊട്ടിയിലെ കുതിര, ഞാന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കറിന്റേതിനേക്കാള്‍ വിറ്റുപോകും: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനെന്നും യോഗി ആദിത്യനാഥിനെ ലക്ഷ്മണനെന്നും , കേന്ദ്രമന്ത്രി അമിത് ഷായെ ചാണക്യനെന്നുമാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. അമിത് ഷായ്ക്ക് പൂര്‍ണ്ണ ആരോഗ്യം നല്‍കാനായി പ്രാര്‍ത്ഥനകളും നടത്തി . 2022ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ അമിത്ഷായ്ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.

‘ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ച യുപിയിലെ ഏക മുഖ്യമന്ത്രി യോഗിയാണ്. ഒപ്പം സംസ്ഥാനത്തെ ക്രമസമാധാന നില ഗണ്യമായി മെച്ചപ്പെടുത്തിയ ഒരേയൊരു വ്യക്തിയും യോഗിയാണ് , അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും എത്തേണ്ടത്’ – ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button