Latest NewsKerala

സർക്കാർ ഖജനാവ് കാലിയാക്കി പിണറായി ഭാര്യക്കൊപ്പം ഉലകം ചുറ്റും വാലിബനായി: കേരളത്തിൽ നിൽക്കുന്നതിഷ്ടമല്ല: പിസി ജോർജ്

തന്റെ സ്ഥാനം ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റുകയാണ്. കൊറോണ ബാധിച്ച് നാശത്തിൽ എത്തിയ കേരളത്തിൽ നിൽക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ല.

കോട്ടയം: സംസ്ഥാനത്ത് ശക്തമായി തുടർന്ന ഗുണ്ടാവിളയാട്ടം ചൂണ്ടിക്കാട്ടി കൊണ്ടാണ് കോട്ടയം പ്രസ്ക്ലബിൽ ജനപക്ഷം സെക്കുലർ സംസ്ഥാന ചെയർമാൻ പി സി ജോർജ് വാർത്താസമ്മേളനം നടത്തിയത്. ഈ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രാജി വെച്ചാൽ മാത്രം പോരാ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

പിണറായി വിജയൻ ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞു .കഴിഞ്ഞ ആറുവർഷമായി കേരളം പിണറായി വിജയനെ ചുമക്കുകയാണ്. പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം ആണ് നടക്കുന്നതെന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. അതിനായി പി സി ജോർജ് ചൂണ്ടിക്കാട്ടുന്ന വാദമുഖങ്ങൾ ഇവയൊക്കെയാണ്. 2020-ൽ 426 സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2021-ൽ അത് 903 കേസുകളായി ഉയർന്നു. പോക്സോ കേസുകളുടെ വർധന ആരെയും ഞെട്ടിക്കുന്നതാണ്.

28 പോക്സോ കോടതികൾ കൂടി സ്ഥാപിക്കുവാൻ മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നു എന്നതിൽ നിന്നും ഇത് ബോധ്യമാകും.കൊടകരയിൽ വെച്ച് ചരക്കുലോറിയിൽ കൊണ്ടുവന്ന 460 കിലോ കഞ്ചാവ് പിടിച്ചെടുത്തത് മറ്റൊരു ഉദാഹരണം ആണ് എന്നും പി സി ജോർജ് പറയുന്നു. വിമാനത്താവളങ്ങളിലൂടെ സ്വർണ്ണക്കടത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്. 10 ശതമാനം പോലും കണ്ടെത്താൻ അധികാരികൾക്ക് കഴിയുന്നില്ല. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു.

കോട്ടയത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ 19 വയസ്സ് മാത്രമുള്ള ഷാൻ ബാബുവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയ റൗഡി ആണ് കോട്ടയത്തെത്തി കൊലപാതകം നടത്തിയത്. സർക്കാർ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവർ അത് അഭിമാനമായി കരുതുന്ന നിലയിലേക്ക് പ്രശ്നം വഷളായിരിക്കുന്നു എന്നും പി സി ജോർജ് ആരോപിച്ചു.

നാസ്തികനായ പിണറായി, സർക്കാർ ഖജനാവ് കാലിയാക്കിക്കൊണ്ട് ഉലകം ചുറ്റും വാലിബനായി ഭാര്യയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. തന്റെ സ്ഥാനം ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റുകയാണ്. കൊറോണ ബാധിച്ച് നാശത്തിൽ എത്തിയ കേരളത്തിൽ നിൽക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ല. ചികിത്സ എന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ അദ്ദേഹം ഇപ്പോൾ ഗൾഫ് നാടുകളിൽ കറങ്ങി നടക്കുകയാണ് എന്നും ജോർജ് വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button