തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം ആണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും തനിക്കെതിരെ ആരോപണ സമുച്ചയം തീർത്തുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. ജോലി നിർവഹിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും അനുവദിക്കണം. വി.ഡി സതീശന്‍റെ ഭാഗത്ത് നിന്നുണ്ടായത് സഹകരണ മനോഭാവമാണ്. ചെന്നിത്തലക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അസഹിഷ്ണുതയാണ്. മാധ്യമപ്രവർത്തകർ വിഷയം മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കണം. വാർത്തകൾ വക്രീകരിക്കരുത്. ഗവർണറുമായി ഏറ്റുമുട്ടേണ്ട കാര്യമില്ല. ഗവർണറെ കുറിച്ച് വിവാദ പരാമർശം ഉണ്ടാക്കാൻ താൽപര്യമില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ് പ്രശ്‌നം’ – മന്ത്രി പറഞ്ഞു.
Read Also : ഒവൈസിയ്ക്ക് കർശന സുരക്ഷ: Z കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ ഏർപ്പാടാക്കിയെന്ന് റിപ്പോർട്ട്
വിവാദപൂർണമായ അന്തരീക്ഷം സൃഷ്ടിക്കരുത്. അനാവശ്യ വാദപ്രതിവാദങ്ങൾ അല്ല വേണ്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ മലയാള മാധ്യമങ്ങൾ തിരസ്കരിക്കുന്നു. തന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുമെന്ന് കരുതണ്ട. മാധ്യമങ്ങൾ കുറച്ച് കൂടി സാ വധാനതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യണം. കുറച്ചു കൂടി നല്ല നിലവാരത്തിലേക്ക് മാധ്യമങ്ങൾ ഉയരണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
Post Your Comments