പത്തനംതിട്ട: തൊഴിലാളിയെ കരാറുകാർ മർദിച്ചു കൊന്നു. മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിൽ ആണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇകല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആൽബിനും സ്റ്റീഫനുമായി വാക്കുതർക്കമുണ്ടായി. പിന്നീട് അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇന്ന് പുലർച്ചയോടെ സ്റ്റീഫൻ മരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളായ സുരേഷിനെയും ആൽബിനെയും മല്ലപ്പള്ളി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും
Post Your Comments