Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായം സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, മലയാള സൂപ്പർ താരം മമ്മൂട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Read Also: ഭര്‍ത്താവ് ജോലിക്ക് പോയിരുന്നെങ്കിലും തനിക്ക് ഒന്നും തന്നില്ല: പുരുഷന്മാരാല്‍ അപമാനിക്കപ്പെട്ടു : സ്വപ്ന സുരേഷ്

യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണെന്നും നിക്ഷേപകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫെബ്രുവരി നാലു മുതൽ പത്ത് വരെയാണ് കേരളാ വീക്ക് നടക്കുന്നത്. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള പരിപാടികളായിരിക്കും കൂടുതലായും കേരളാ വീക്കിൽ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയിൽ കേരള പവലിയനിൽ അവതരിപ്പിക്കും.

Read Also: ജലീല്‍ സിപിഎം അംഗമല്ല, ലോകായുക്തയ്‌ക്കെതിരായ ആരോപണം വ്യക്തിപരം: സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button