Latest NewsNewsIndia

‘രാമക്ഷേത്ര നിർമ്മാണം എതിർത്തവർ ഇപ്പോൾ ക്ഷേത്രം സന്ദർശിക്കുന്ന തിരക്കിൽ’: പ്രതിപക്ഷ പാർട്ടികൾക്കെതിരെ ജെപി നദ്ദ

ലക്‌നൗ : :പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കൗശാംബിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ എതിർത്തിരുന്ന രാഷ്‌ട്രീയ പാർട്ടികളൊക്കെ ഇപ്പോൾ ക്ഷേത്രങ്ങൾ കയറി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയതെയും സംസ്‌കാരത്തെയും കൂട്ടി യോജിപ്പിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ മതവിശ്വാസത്തെ തകർക്കുക മാത്രമാണ് ചെയ്തത്. രാജ്യദ്രോഹികളെയും ഭീകരരെയും പിന്തുണയ്‌ക്കുന്ന നേതാക്കളെ ജനങ്ങൾ തിരിച്ചറിയണമെന്നും ജെപി നദ്ദ വ്യക്തമാക്കി.

Read Also :  അണ്ടര്‍ 19 ലോകകപ്പിൽ 18 വര്‍ഷമായിട്ടും തകര്‍ക്കപ്പെടാതെ ധവാന്റെ റെക്കോർഡ്

എസ്പിയും ബിഎസ്പിയും ക്രമിനലുകളെ സംരക്ഷിക്കുകയും ജനവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നവരാണ് ഇവർ. എന്നാൽ, രാജ്യ താൽപ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായ പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്‌ക്കണമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button