കാലിഫോര്‍ണിയ : 2004 ല്‍ ഫേസ്ബുക്ക് ആരംഭിച്ചതിനു ശേഷം നീണ്ട 17 വര്‍ഷം അതിന്റെ ജൈത്രയാത്രയായിരുന്നു. എന്നാല്‍ 2021ല്‍ ഫേസ്ബുക്ക് മെറ്റാ എന്ന് പേരിലേയ്ക്ക് മാറിയതിനു ശേഷം ലാഭം വളരെ കുറഞ്ഞതായി ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു.
ഉപയോക്താക്കളുടെ എണ്ണവും ആളുകള്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന സജീവ ഉപയോക്താക്കള്‍ കുറഞ്ഞു. ഉപയോക്താക്കള്‍ പുതിയ ടെക്‌നോളജിയിലേയ്ക്ക് തിരിഞ്ഞതായും സൂചനയുണ്ട്.
ഡിസംബര്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിലെ ഡിഎയു 1.929 ബില്യണായി കുറഞ്ഞുവെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്വര്‍ക്ക്‌സ് പറയുന്നു. മുന്‍ പാദത്തില്‍ സജീവ ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നു. ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള ശക്തമായ മത്സരം കാരണം ഫേസ്ബുക്കില്‍ നിന്നുള്ള വരുമാന വളര്‍ച്ച മന്ദഗതിയിലാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ഒപ്പം വന്‍കിട കമ്പനികള്‍ ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നതും കുറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവന്നകോടെ ഓഹരി വിപണിയില്‍ മെറ്റയുടെ ഓഹരികള്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു. ട്വിറ്റര്‍, സ്‌നാപ്പ്, പിന്‍ട്രസ്റ്റ് എന്നിവയുള്‍പ്പെടെ മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഓഹരികളും വിപുലീകൃത ട്രേഡിങ്ങില്‍ കുത്തനെ ഇടിഞ്ഞു.
Post Your Comments