കിളിമാനൂർ: പള്ളിക്കലിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റിൽ. എൻജിനീയറിങ് ബിരുദ വിദ്യാർഥികളായ ഓയൂർ പച്ചക്കോട് ടി.ആർ. മൻസിലിൽ ഹലീൽ (22), പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി (22) എന്നിവരാണ് പിടിയിലായത്.
Also read : ശ്രീലങ്കൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ
കഴിഞ്ഞദിവസം വൈകീട്ട് മൂതല താഴെഭാഗം പള്ളിക്കൽ പുഴ പാലത്തിന് സമീപം സ്കൂൾ കുട്ടികൾക്കും മറ്റുമായി കഞ്ചാവ് നൽകുന്നതിനായി ബൈക്കിലെത്തിയപ്പോഴാണ് രണ്ടുകിലോയോളം കഞ്ചാവുമായി ഇവരെ പൊലീസ് പിടി കൂടിയത്.
ഇവിടെ സ്ഥിരമായി കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തി യത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കൂടാതെ ഇത് തൂക്കി വിൽക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ചെറിയ പായ്ക്കറ്റുകൾ, സീൽ ചെയ്യുന്നതിനുള്ള സെല്ലോടേപ്പുകൾ എന്നിവ കണ്ടെടുത്തു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവ് വിൽപനയിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
Post Your Comments