
ദുബായ്: ശ്രീലങ്കൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ശ്രീലങ്കൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശ്രീലങ്കൻ പ്രസിഡന്റ് ഗൊതാബയ രജപക്സേയ്ക്ക് ആശംസകൾ നേർന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്കും യുഎഇ നേതാക്കൾ ആശംസകൾ അറിയിച്ചു.
Read Also: യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ചോട്ടു എന്ന നായയുടെ ജഡം കിണറ്റില്‍, തിരച്ചിലിന് പൊലീസും ഡോഗ്‌സ്‌ക്വാഡും
Post Your Comments