Latest NewsJobs & VacanciesNews

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് : വാക്ക്-ഇന്‍- ഇന്റര്‍വ്യൂ

ദേശീയ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ രണ്ട് പ്രോജക്റ്റ് അസ്സിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. ഫിഷറീസ് സയന്‍സിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമുള്ള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. ഹാച്ചറിയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം.

Also read : ലാബ് ടെക്‌നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ താൽകാലിക നിയമനം : അപേക്ഷ ക്ഷണിച്ചു

പ്രായപരിധി 22 നും 50 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 24 ന് രാവിലെ 11 മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.

shortlink

Related Articles

Post Your Comments

Related Articles


Back to top button