ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനില്‍ക്കെ സമാജ് വാദി പാര്‍ട്ടി ക്യാംപില്‍ ആശങ്ക. എസ് പി സഖ്യത്തിലെ അപ്നാദള്‍ കെ (കമേരവാദി) തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകള്‍ എസ് പിയ്ക്ക് തിരിച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അപ്നാദളില്‍ നിന്ന് പിളര്‍ന്നാണ് അപ്നാദള്‍ കെ രൂപീകരിക്കുന്നത്. എന്‍ ഡി എ യിലെ സഖ്യകക്ഷിയായി അപ്നാദള്‍ എസിന്റെ (സോനേവാള്‍) മുഖ്യ എതിരാളികളാണ് അപ്നാദള്‍ കെ. എസ് പി സഖ്യത്തില്‍ അപ്നാദള്‍ കെ 18 സീറ്റില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ജനുവരി 29 ന് ഏഴ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും അപ്നാദള്‍ കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അപ്നാ ദള്‍ കെക്ക് വേണ്ടി മാറ്റിവെച്ച അലഹാബാദ് വെസ്റ്റിലെ സീറ്റില്‍ എസ് പി ബുധനാഴ്ച അമര്‍നാഥ് മൗര്യയെ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.കൗസുംബിയിലെ സിറത്തു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എസ് പി പ്രഖ്യാപിച്ചു. അപ്നാ ദളിന്റെ ചിഹ്നത്തിലാണോ അതോ എസ് പിയുടെ ചിഹ്നത്തിലോ പല്ലവി മത്സരിക്കുന്നത് എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. അവരുടെ സ്ഥാനാര്‍ത്ഥിത്വം എസ് പിയുടെ കൗസുംബി ഘടകത്തിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെയാണ് എസ് പി വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചുകൊടുക്കാന്‍ അപ്നാ ദള്‍ കെ തീരുമാനമെടുത്തത്.
രോഹാനിയ, പിണ്ഡാര (വാരണാസി), മരിയഹു (ജോണ്‍പൂര്‍), മരിഹാന്‍ (മിര്‍സാപൂര്‍), ഘോരാവല്‍ (സോന്‍ഭദ്ര), പ്രതാപ്ഗഡ് സദര്‍ (പ്രാതഗഡ്), അലഹബാദ് വെസ്റ്റ് (പ്രയാഗ്രാജ്) എന്നിവയ്ക്ക് പുറമെ – നേരത്തെ പ്രഖ്യാപിച്ച ഏഴ് സീറ്റുകള്‍ – അപ്നാ ദള്‍ (കെ) പറഞ്ഞു. സിറത്തുവും തിരിച്ചുകൊടുക്കും. ‘സഖ്യത്തില്‍ തര്‍ക്കവും ആശയക്കുഴപ്പവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, സഖ്യത്തില്‍ മത്സരിക്കാന്‍ എസ് പി അപ്നാദളിന് നല്കിയ എല്ലാ സീറ്റുകളും ഞങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്. എസ് പി സീറ്റ് ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്കട്ടെ. ഏതെങ്കിലും സീറ്റ് തര്‍ക്കമില്ലാതെ അവശേഷിക്കുന്നുണ്ടെങ്കില്‍, അവര്‍ അത് ഞങ്ങള്‍ക്ക് നല്കട്ടെ, ‘അപ്നാദള്‍ (കെ) ദേശീയ ജനറല്‍ സെക്രട്ടറി പങ്കജ് നിരഞ്ജന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
എസ് പിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ഉദൈവീര്‍ സിംഗ് തയ്യാറായില്ല. എന്നാല്‍ അപ്നാ ദളിന്റെ (കെ) തീരുമാനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എസ് പി വക്താവ് രാജേന്ദ്ര ചുധരി പറഞ്ഞു. ‘എനിക്ക് അതിനെക്കുറിച്ച് അറിയില്ല, പക്ഷേ സഖ്യം തീര്‍ച്ചയായും തുടരും,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടണമെന്നും പാര്‍ട്ടി പ്രസിഡന്റ് അത് ശ്രദ്ധിക്കണമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു എസ് പി നേതാവ് അറിയിച്ചു.
അല്ലാത്തപക്ഷം, 2017ല്‍ എസ് പിയും കോണ്‍ഗ്രസും ചില ജില്ലകളില്‍ ഒരേ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സംഭവിച്ച തരത്തിലുള്ള അരാജകത്വത്തിലേക്ക് അത് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയമില്ലായ്മയാണ് സീറ്റ് പ്രഖ്യാപനം വൈകാന്‍ കാരണം. ഉദാഹരണത്തിന്, എസ് ബി എസ് പി ഇതുവരെ അഞ്ച് സീറ്റുകളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ ആറാം ഘട്ടത്തിലും ഏഴാം ഘട്ടത്തിലും മിക്ക സീറ്റുകളിലും ബി ജെ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള കുര്‍മി (ഒബിസി) വോട്ടര്‍മാര്‍ക്കിടയിലും കിഴക്കന്‍, മധ്യ യുപിയിലെ മുസ്ലീങ്ങള്‍ക്കിടയിലും സ്വാധീനമുണ്ടെന്നാണ് അപ്നാ ദള്‍ (കെ) അവകാശപ്പെടുന്നത്.
Post Your Comments