വാഷിംഗ്ടണ്‍ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Also : കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയാണ് ശിവശങ്കരൻ: ആത്മകഥയിലെ സത്യസന്ധത വിശ്വാസയോഗ്യമല്ല: സന്ദീപ് വാചസ്പതി
ഇന്ത്യയുടെ വിദേശകാര്യ നയങ്ങള്‍ ശത്രുരാജ്യങ്ങളായ പാകിസ്താനേയും ചൈനയേയും ഒന്നിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പാലമെന്റില്‍ വാദിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് നെഡ് പ്രൈസ് പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങള്‍ പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടില്ല. തനിക്കത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
യുഎസിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ കാരണമാണോ പാകിസ്താന്‍ ചൈനയുമായി ബന്ധം സ്ഥാപിച്ചത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. പാകിസ്താന്‍ അമേരിക്കയുടെ തന്ത്രപ്രധാനമായ പങ്കാളിയാണ്. ഇസ്ലാമാബാദുമായി ഇന്നും അമേരിക്കയ്ക്ക് ബന്ധമുണ്ട്. അത് തങ്ങള്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments