കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് റോഡ് നിർമ്മിക്കാൻ പൊടിമണ്ണില്‍ ടാർ ചെയ്ത കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ടാറിട്ട് കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചതായി നാട്ടുകാർ ആരോപിക്കുന്നത്. ആവശ്യത്തിന് മെറ്റലു പോലും ഉപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കിയാണ് പ്രതിഷേധം അറിയിച്ചത്.
Also Read:ഒഡെപെക് മുഖേന ഒമാനിലെ സി ബി എസ് ഇ സ്കൂളിലേക്ക് അധ്യാപക ഒഴിവ് : ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
റോഡ് നിർമ്മിക്കുമ്പോൾ സാധാരണയായി ചെയ്യേണ്ട പ്രവർത്തികൾ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് മെറ്റല്‍ ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടില്ല. നേരിട്ട് മണ്ണിൽ തന്നെ ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ഇടപെട്ട് ടാറിങ് ജോലികള്‍ നിര്‍ത്തിവെപ്പിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഏഴുകോടി ചെലവഴിച്ചുള്ള പദ്ധതിയിലാണ് കരാറുകാരന്റെ അനാസ്ഥ.
Post Your Comments