
മിസോറി : വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരായ ബലാത്സംഗക്കുറ്റം കോടതി തള്ളി. യുഎസ്സിലെമുൻ ഹൈസ്‌കൂൾ അധ്യാപിക ബെയ്‌ലി എ. ടർണറെയാണ് കോടതി കുറ്റവിമുക്തയാക്കിയത്. ഇരുവരും വിവാഹിതരായതോടെയാണ് അധ്യാപികയ്‌ക്കെതിരെയുള്ള കേസ് പ്രോസിക്യൂട്ടർമാർ തള്ളിക്കളഞ്ഞത്.
മിസോറിയിലെ സാർകോക്സി ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇവർ. 2019 ഫെബ്രുവരിയിൽ, ജാസ്‌പർ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് തന്റെ വിദ്യാർത്ഥികളിൽ ഒരാളുമായി ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു. കോടതിരേഖകൾ പ്രകാരം, സാർകോക്സിയിലെ ബെയ്‌ലിയുടെ വീട്ടിൽ വച്ചായിരുന്നു അധ്യാപികയും വിദ്യാർത്ഥിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പിന്നീട് അവർ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.
Read Also : ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി: വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി
എന്നാൽ, വിദ്യാർത്ഥിയെ വിവാഹം കഴിച്ചതോടെ ഇവർക്കെതിരായ കുറ്റം തള്ളിക്കളയുകയാണെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടർ നേറ്റ് ഡാലി പറഞ്ഞത്. മുൻ വിദ്യാർത്ഥിക്ക് ഇപ്പോൾ വൈവാഹിക പദവി ഉള്ളതിനാൽ, കോടതിയിൽ ഭാര്യക്കെതിരെ മൊഴി നൽകാൻ ഇനി നിർബന്ധിക്കാനാവില്ലെന്നും ഡാലി പറഞ്ഞു. ഇത് സ്വാഭാവികമായും കേസിനെ ദുർബലപ്പെടുത്തുമെന്നും ഡാലി വ്യക്തമാക്കി.
Post Your Comments