UAELatest NewsNewsInternationalGulf

ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്: കഴിഞ്ഞ വർഷം ആരംഭിച്ചത് 1343 ഭക്ഷ്യസ്ഥാപനങ്ങൾ

ദുബായ്: ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം മാത്രം ദുബായിൽ പുതിയതായി ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെ 1343 ഭക്ഷ്യ സ്ഥാപനങ്ങൾ ആരംഭിച്ചതായാണ് അധികൃതർ അറിയിക്കുന്നത്. 50% വർധനയാണ് ഒറ്റ വർഷം രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം അധികം പരിശോധനകളും നടത്തേണ്ടി വന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു.

Read Also: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ ​നി​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് വീ​ണു : യാ​ത്ര​ക്കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്ക്

കഴിഞ്ഞ വർഷം മാത്രം 76195 പരിശോധനകൾ നടത്തി. കോവിഡുമായി ബന്ധപ്പെട്ട പൊതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് 4961 പരാതികളാണ് കഴിഞ്ഞവർഷം ലഭിച്ചത്. ശരാശരി 13 പരാതികൾ ഒരു ദിവസം എത്തിയെന്നും അധികൃതർ വിശദമാക്കി. മിക്ക ഭക്ഷ്യസ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലുകളിലെയും മറ്റും താപനിലയിലെ നിയന്ത്രണത്തിനുള്ള തെർമോ മീറ്റർ മുതൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങൾ വരെ പരിശോധനാ വിധേയമാക്കിയെന്നും ഡെലിവറി വാഹനങ്ങൾ അണുവിമുക്തമാക്കുന്നതു സംബന്ധിച്ച പരിശോധനകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു.

Read Also: ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി: വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button