തിരുവനന്തപുരം : പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനെ വെട്ടിലാക്കി വീണ്ടും തട്ടിപ്പ് വിവാദം. കഴക്കൂട്ടം സോണല്‍ ഓഫീസിലാണ് ഇത്തവണ പണത്തട്ടിപ്പ് കണ്ടെത്തിയത്. നിലവിലെ വിവരങ്ങള്‍ പ്രകാരം 255,000 രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
ആദ്യം ഉയര്‍ന്ന പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ളസോണലോഫീസിലെ കാഷ്യറായിരുന്ന അന്‍സില്‍ കുമാറിനെതിരെയാണ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ കഴക്കൂട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
Read Also : ‘പുഷ്പ’ കണ്ട് കോടികളുടെ രക്തചന്ദനം കടത്തി : ട്രക്ക് ഡ്രൈവറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
നികുതിയിനത്തിലും കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങള്‍ അടച്ച പണമാണ് അന്‍സില്‍ കുമാർ അപഹരിച്ചത്. പണമടക്കുന്നവര്‍ക്ക് രസീത് നല്‍കാറുണ്ടെങ്കിലും രജിസ്റ്ററില്‍ രസീത് ക്യാന്‍സല്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടര്‍ന്നുവരുന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Post Your Comments