തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം തീരുമാനം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. സി ജയന്‍ ബാബുവും എസ് പുഷ്പലതയുമാണ് കമ്മീഷന്‍ അംഗങ്ങള്‍.
അതിനിടെ, നാല് ഏരിയ സെക്രട്ടറിമാരെയും മാറ്റി. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി, ശ്രീകാര്യം ഏരിയ സെക്രട്ടറി അനില്‍, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാര്‍ എന്നിവരെയാണ് മാറ്റുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിതുരയിലും നേമത്തും ഏരിയാ സെക്രട്ടറിമാര്‍ക്കെതിരെ വിഭാഗീയത ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിയിരുന്നു.
Post Your Comments