KeralaLatest News

വൈസ് ചാൻസലർ നിയമനം : ഒറ്റദിവസംകൊണ്ട് ധാരണയിലെത്തി സർക്കാരും ഗവർണറും

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ, ഒറ്റദിവസംകൊണ്ട് ധാരണയിലെത്തി സർക്കാരും ഗവർണറും. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും സെക്രട്ടറിയേറ്റിനും ഇടയിൽ നവംബർ 22ന് ഇത് സംബന്ധിച്ച ഫയൽ പലതവണയാണ് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചത്.

ലോകായുകതലെ കേസിൽ സർക്കാർ ഹാജരാക്കിയ ഫയലുകളിൽ നിന്നും വ്യക്തമായത്

• ഡോ. ഗോപിനാഥ് ബിസി ആയുള്ള കാലാവധി കഴിയുന്നത് നവംബർ 23-നാണ്. 22ന് തന്നെ സർക്കാരും ഗവർണറും ധാരണയിലെത്തി.

• അന്നേദിവസം രാവിലെ, ഡോ. ഗോപിനാഥിനെ പ്രാഗൽഭ്യം വിവരിച്ചും അദ്ദേഹത്തിന് പുനർനിയമനം നൽകുന്നത് ഉചിതമാണെന്ന് സൂചിപ്പിച്ചു കൊണ്ടും മന്ത്രി ആർ.ബിന്ദു ഗവർണർക്ക്‌ കത്തയക്കുന്നു. പുനർ നിയമനം നടത്തി വിസിൽ കണ്ടെത്താൻ നേരത്തെ നിയമിച്ച സമിതി പിരിച്ചുവിടണമെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. നിയമത്തിൽ പ്രശ്നമൊന്നുമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവിനു നൽകിയ നിയമോപദേശവും കത്തിനൊപ്പം അടങ്ങിയിരുന്നു. എന്നാൽ, കത്തിൽ നിയമോപദേശത്തെക്കുറിച്ച് പരാമർശിക്കുന്നില്ല.

• കത്ത് ലഭിച്ചവ പിന്നാലെ വിസി നിർണയ സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം ഗവർണർ പുറത്തിറക്കി. ഉച്ചകഴിഞ്ഞ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊദാവത്ത്, നിലവിലുള്ള വിസിറ്റ് പുനർനിയമനം നൽകാനുള്ള സർക്കാരിന്റെ നിർദ്ദേശം ഗവർണർക്ക് നൽകാൻ സർക്കാർ അനുമതി നൽകുന്നുവെന്ന് കാട്ടി കത്തുനൽകി. ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് താൻ കത്തെഴുതുന്നത് എന്നും കത്തിലുണ്ട്.

• അന്ന് തന്നെ മന്ത്രിയുടെ രണ്ടാമത്തെ കത്ത് ഗവർണർക്ക് എത്തുന്നു. പ്രൊ ചാൻസലർ എന്ന നിലയിൽ വി.സിയായി ഡോ.ഗോപിനാഥിനെ നിയമിക്കാൻ താല്പര്യപ്പെടുന്നു എന്നതായിരുന്നു അത്.

• പിറ്റേദിവസം തന്നെ അദ്ദേഹത്തിന് പുനർനിയമനം നൽകി ഗവർണറുടെ ഉത്തരവ് ഇറങ്ങുന്നു.

മനസ്സാക്ഷിക്കു വിരുദ്ധമായി തനിക്ക് പ്രവർത്തിക്കേണ്ടി വന്നുവെന്നും സർക്കാരിന്റെ സമ്മർദ്ദത്തിനു താൻ വഴങ്ങേണ്ടിവന്നു എന്നും പ്രതികരിച്ച് ഗവർണർ പിന്നീട് രംഗത്തെത്തുകയായിരുന്നു. പേര് നിർദേശിക്കാൻ ഗവർണർ കത്തു നൽകിയെന്ന വിവരം സർക്കാർ പുറത്തുവിട്ടതും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button