KeralaLatest NewsNews

ബി.ജെ.പി വിരുദ്ധത കണ്ട് പഠിക്കേണ്ട ഗതികേട് യു.ഡി.എഫിന് വന്നിട്ടില്ല: ഫാത്തിമ തഹ്‌ലിയ

ബി.ജെ.പി എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കിയല്ല, യു.ഡി.എഫ് രാഷ്ട്രീയ നിലപാട് സ്വീകരിക്കാറുള്ളത്, ആ വിഷയത്തിലെ മെറിറ്റ് നോക്കിയാണ്.

കോഴിക്കോട്: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എം എസ് എഫ് ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ബി.ജെ.പി കെ.റെയിലിനെ എതിർക്കുന്നു എന്ന ഒറ്റ കാരണത്താൽ ആ ജനവിരുദ്ധ പിന്തിരിപ്പൻ പദ്ധതിയെ അനുകൂലിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ലെന്ന് ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കെ.റെയിൽ പദ്ധതി രേഖ തട്ടികൂട്ടിയുണ്ടാക്കിയതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കും അത് മനസിലായതിനാൽ അവരത് ചവറ്റു കൊട്ടയിലേറിഞ്ഞു. സി.പി.എമ്മിന്റെ സൈബർ സേനക്ക് ഇന്ന് ഓവർടൈം ഡ്യൂട്ടിയാണ്. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നെ എന്ന നിലവിളിയാണ് ഇനി കേൾക്കാൻ പോകുന്നത്.

Read Also: കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും, ജൽജീവൻ മിഷന് 60,000 കോടി: ധനമന്ത്രി

ബി.ജെ.പി കെ.റെയിലിനെ എതിർക്കുന്നു എന്ന ഒറ്റ കാരണത്താൽ ആ ജനവിരുദ്ധ പിന്തിരിപ്പൻ പദ്ധതിയെ അനുകൂലിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ല. ബി.ജെ.പി എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കിയല്ല, യു.ഡി.എഫ് രാഷ്ട്രീയ നിലപാട് സ്വീകരിക്കാറുള്ളത്, ആ വിഷയത്തിലെ മെറിറ്റ് നോക്കിയാണ്. കിട്ടാൻ പോകുന്ന കമ്മീഷൻ മുന്നിൽ കണ്ട് നിലപാട് സ്വീകരിക്കുന്നവരിൽ നിന്ന് ബി.ജെ.പി വിരുദ്ധത കണ്ട് പഠിക്കേണ്ട ഗതികേട് യു.ഡി.എഫിന് വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button